Sunday, October 31, 2010
പ്രവാസികള്‍ വെറും പണം കായ്ക്കുന്ന മരങ്ങള്‍ മാത്രമോ........?
ഇന്ത്യന്‍ പാര്‍ലിമെന്റ് അടുത്തിടെ പാസാക്കിയ Direct Taxes Code (DTC), പ്രവാസികളെ സര്‍ക്കാര്‍ വെറും പണം കായ്ക്കുന്ന മരങ്ങളായി മാത്രമാണ് കാണുന്നത് എന്നതിന് ഉത്തമ ഉദാഹരണം ആണ്......
60 ദിവസത്തില്‍ കൂടുതല്‍ ഒരു പ്രവാസി സ്വന്തം മണ്ണില്‍ നിന്നാല്‍ അയാള്‍ പ്രവാസി അല്ലാതായി മാറുകയും അവന്‍ ഇന്ത്യക്ക് വെളിയില്‍ പണിയെടുത്ത അത്രയും കാലത്തേക്ക് ടാക്സ് അടക്കുകയും വേണം. അവന്‍ അത്രയും കാലം തുച്ച ശമ്പളത്തില്‍ നരക യാതന അനുഭവിച് പകലന്തിയോളം മനലാരന്യത്തിലും ചൂടിലും പൊടിയിലും കഷ്ടപ്പെട്ട് പണിയെടുത്ത്, മുണ്ട് മുറുക്കി ഉടുത്ത്, ചോര വിയര്‍പ്പാക്കി ഉണ്ടാക്കിയ പണത്തിന്റെ കണക്കു മാത്രമേ സര്‍ക്കാര്‍ ചോദിക്കുന്നുള്ളൂ.. കുടുംബത്തെയും സ്വന്തക്കാരെയും പിരിഞ്ഞിരുന്നു കണ്ണീരും കഷ്ടപ്പാടും നിറഞ്ഞ പ്രവാസ ജീവിതം അവനു സമ്മാനിച്ച മാറാവ്യാധികള്‍, മാനസിക സങ്കര്‍ഷങ്ങള്‍, വീര്‍പ്പുമുട്ടലുകള്‍, ആകുലതകള്‍,.....
ഇതിന്റെ ഒന്നും കണക്കു ആരും എടുക്കുന്നില്ലേ ആവൊ....
ആര്‍ക്കും വേണ്ടാത്ത പ്രവാസീ
നിനക്ക് മരിക്കാന്‍ പോലും അവകാശം ഇല്ല.
പാസ്പോര്‍ട്ടില്‍ ഇന്ത്യന്‍ പൌരത്വം ഉള്ളത് കൊണ്ട് മാത്രം
നീ ഒരിക്കലും ഇന്ത്യക്കാരന്‍ ആകുകയില്ല.......
നിനക്ക് ഞങ്ങള്‍ വോട്ടവകാശവും തരില്ല.
നീ വേഗം നാട്ടില്‍ നിന്നും തിരിച്ചു പോകൂ .....
ചോര വിയര്‍പ്പാക്കി പണം അയക്കൂ
ഞങ്ങള്‍ക്ക് സുഖിക്കാനായി.......
The Adventures of Sherlock Holmes
Subscribe to:
Post Comments (Atom)
2 comments:
ഇവിടെ വന്നപ്പോഴാണ് ഇതറിയാന്‍ സാധിച്ചത്...പാവം പ്രവാസികള്‍..
നന്ദി സ്നേഹ....
Post a Comment