Saturday, November 27, 2010

മാംസത്തിനായി എന്തിനു ഈ പാവം മൃഗങ്ങളെ കൊല്ലുന്നു..? അവക്കും നമ്മളെ പോലെ ജീവിക്കാന്‍ അവകാശം ഇല്ലേ...?

ലോക പ്രശസ്തവും ഏറ്റവും വലിയ മൃഗാവകാശ സംരക്ഷണ സംഘടനയും ആയ People for the Ethical Treatment of Animals (PETA)  യുടെ സ്ലോഗന്‍‍ തന്നെ " Animals are not ours to eat, wear, experiment on, or use for entertainment." എന്നാണ്. എത്ര അര്‍ത്ഥവത്തായ വാക്കുകള്‍ അല്ലേ..?.

നമുക്ക് മറ്റുള്ളവരുടെ ജീവിതം എടുത്തു പന്താടാന്‍അവകാശം ഉണ്ടോ.? ലോകത്ത് ഒരു രാജ്യവും ഒരു പൌരന്റെ ജീവന്വിലയില്ലാത്തതായി കാണുന്നില്ലഏതെങ്കിലും ഒരു പൌരന്റെ ജീവ നഷ്ടത്തിന്  ഒരാള്‍‍ കാരണമായാല്‍‍ അയാള്‍ക്ക് മരണ ശിക്ഷ വരെ ലഭിക്കുന്ന കുറ്റമായി അതിനെ കണക്കാക്കുകയും ചെയ്യുന്നു.    

പിന്നെ എന്ത് കൊണ്ട് നമ്മള്‍ മനുഷ്യരെ പോലെ തന്നെ അവകാശങ്ങളും, ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഉള്ള മൃഗങ്ങളെയും പക്ഷികളെയും നമ്മുടെ ആഹാര, വസ്ത്ര, വിനോദ ആവശ്യങ്ങള്‍ക്കായി നാം വിനിയോഗിക്കുന്നു.?

നമുക്ക് അവരെക്കാള്‍കൂടുതല്‍ ശക്തിയും, ആലോചിക്കാനും, വിവേചിച്ചു കാര്യങ്ങള്‍മനസ്സിലാക്കാനും ഉള്ള കഴിവും ഉള്ളത് കൊണ്ടോ...? അതോ നമ്മിലെ മൃഗീയ വാസനകളെ തീറ്റിപോറ്റാനോ...?

പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത് മനുഷ്യന്‍‍ ആണ് ഇന്നുള്ളതില്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കാനും കാര്യങ്ങള്‍വിവേചിച്ചു അറിയാനും കഴിവുള്ള ജീവി എന്നാണ്. കഴിവ് തന്നെ അവന്‍അവന്റെ സഹജീവികളുടെ നാശത്തിനു വഴി വെക്കുന്ന വിധത്തില്‍ ഉപയോഗിക്കാന്പാടില്ല. പ്രകൃതി നിയമം അനുസരിച്ച് അവന്‍ കഴിവ് കുറഞ്ഞ  ജീവികളുടെ നന്മക്കു വേണ്ടി പ്രവര്ത്തിക്കണം.

PETA യുടെ തന്നെ വെബ്സൈറ്റ് (http://www.peta.org/) ലും വികിപീടിയ ലിങ്കിലും (http://en.wikipedia.org/wiki/People_for_the_Ethical_Treatment_of_Animals) പറയുന്നതു പോലെ  മാംസ വെറി പിടിച്ച മനുഷ്യര്‍ക്കു വേണ്ടി മൃഗങ്ങളെ കൊല്ലുമ്പോള്‍ കുറഞ്ഞ പക്ഷം അവയെ അധികം വേദന അനുഭവിപ്പിക്കാതെ കൊല്ലണം എന്നു നിഷ്കര്‍ഷിച്ചിട്ടുണ്ട്. ലോകത്താകമാനം ഇതു അംഗീകരിക്കപ്പെട്ടിട്ടുണ്ട് എങ്കിലും ഇന്നു മിക്ക ഇടങ്ങളിലും അതിന്റെ നഗ്ന്മായ ലംഘനം നമുക്ക് നേരില്‍ കാണാവുന്നതാണ്. അതിനായി അവര്‍ മുന്നോട്ടു വെക്കുന്നതു Controlled atmosphere killing (CAK) എന്ന ഒരു തരം ദയാ വധ രീതി (http://www.peta.org/features/the-case-for-controlled-atmosphere-killing.aspx) ആണ്. പക്ഷേ അതിനുള്ള സൗമനസ്യം പോലും ആരും കാണിക്കാറില്ലെന്ന നഗ്ന സത്യം ഇന്നും നിലനില്‍ക്കുന്നു.


ലോകത്താകമാനം മാംസത്തിനായി നടക്കുന്ന മൃഗങ്ങളോടുളള ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ PETA, Animal Liberation Front (ALF) (http://en.wikipedia.org/wiki/Animal_Liberation_Front), തുടങ്ങിയ സംഘടനകള്‍ അനുദിനം പുറത്തു വിട്ടു കൊണ്ടിരിക്കുകയാണ്. അതിനെതിരായി അവര്‍ ഒട്ടനവധി കാമ്പെയിന്‍ കളും നടത്താറുണ്ട്. ലോകപ്രശസ്ത കമ്പനികളായ KFC ക്കെതിരായുള്ള കാമ്പയിന്‍ (http://www.kentuckyfriedcruelty.com/) , Mc Donalds നെതിരായുള്ള കാമ്പയിന്‍ (http://www.mccruelty.com/), ഫുര്‍ വസ്ത്രങ്ങള്‍ക്കെതിരായി പ്രശസ്ത വ്യക്തികളെ  നഗ്നരായി അണി നിരത്തുന്ന പ്രകോപനപരമായ പരസ്യങ്ങള്‍ നല്‍കിയുള്ള കാമ്പയിന്‍ (http://www.islandcrisis.net/2009/10/peta-hottest-ads/), വെജിറ്റേറിയനിസം പ്രൊല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളും വളരെ പ്രശസ്തങ്ങളാണ്.ഇത്തരുണത്തില്‍ ഓര്‍ക്കേണ്ട മറ്റൊരു വസ്തുത മനുഷ്യന്‍ ജന്മനാല്‍ മാംസഭുക്ക് അല്ല എന്നുള്ളതാണ്. മറ്റ് എല്ലാ മാംസഭുക്കുകള്‍ക്കും ഉള്ളതു പോലെ നമുക്ക് മൃഗങ്ങളെ കൊന്നു തിന്നുന്നതിനും മറ്റുമുള്ള പല്ലുകളോ, നഖങ്ങളോ ഇല്ലല്ലോ?. പOനങ്ങള്‍ വ്യക്തമാക്കുന്നതു മനുഷ്യന്‍ അവന്റെ മാംസ കൊതിയെ ത്രിപ്തിപ്പെടുത്താന്‍ തന്റെ ബുദ്ധി ഉപയോഗിച്ച്  മൃഗങ്ങളെ വരുതിക്കു കൊണ്ടുവരുകയും ആയുധങ്ങള്‍ ഉപയോഗിച്ച് കൊന്നു തിന്നുകയും ചെയ്യുന്നതാണ് ഭൂമിയുടെ അസന്തുലിതാവസ്തക്കും പ്രധാന കാരണം എന്നാണ്.

അതിനാല്‍ നമ്മുടെ എല്ലാ കൊള്ളരുതായ്മകളും സഹിക്കുന്ന ഭൂമിയെ കൂടുതല്‍ സഹിക്കാന്‍ ഇട വരുത്താതെ, നമ്മുടെ സഹജീവികളായ മൃഗങ്ങളോടും നമുക്കു കുറച്ചു ദയ കനിക്കാം. ഇന്നു മുതല്‍ മാംസ കൊതി പൂണ്ട് ഒരു ജീവിയെയും നാം കൊന്നു തിന്നില്ലെന്ന് പ്രതിജ്ഞ എദുക്കാം. അങ്ങനെ നഷ്ടമായി കൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം ഭൂമിയുടെ സന്തുലനം തിരികെ കൊണ്ടുവരാന്‍ നമുക്കു നമ്മളാല്‍ കഴിയുന്നതു ചെയ്യാം.


4 comments:

bijo said...

ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ച പ്രോത്സാഹിപ്പിച്ച എന്റെ പ്രിയ സുഹൃത്തിനു നന്ദി...

ബ്ലോഗ്ഗിങ്ങിനെ ഗൌരവമായി കാണണമെന്ന ആഗ്രഹം ഉണ്ട്.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ..?

Seena || വയോവിന്‍ said...

ബിജോ , നല്ല എഴുത്ത് .. മനസ്സില്‍ തട്ടുന്ന വാക്കുകള്‍ ..
ഇത് വായിച്ചെങ്കിലും ആള്‍ക്കാര്‍ക്ക് മനം മാറ്റം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു

Kumar said...

ചിത്രങ്ങള്‍ കണ്ടിട്ട് ചിക്കെന്‍ ഫ്രൈ തിന്നാന്‍ കൊതി ആകുന്നു !! :)

ബിബിന്‍ വര്‍ഗ്ഗീസ് said...

നല്ല ഒരു പോസ്റ്റ്‌.... ഇതുപോലെ ഹൃദയസ്പര്‍ശിയായ ടോപിക്കുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.....

Related Posts Plugin for WordPress, Blogger...