Saturday, December 18, 2010
ഒഴുകട്ടെ തിരയും തീരവും കാലങ്ങള്‍ ഇനിയും...
ഒഴുകട്ടെ തിരയും തീരവും
കാലങ്ങള്‍ ഇനിയും.
അടങ്ങാതിരിക്കട്ടെ
മനസ്സിലെ വേലിയേറ്റവും.
സായന്തനം വന്നു
ചെരുവോളം വരെ,
ആര്‍ദ്രത മാറാത്ത
മിഴികളും മൊഴികളും.
ഇന്നിന്റെ പിറക്കാത്ത
നാളെകളെ ഓര്‍ത്തു
എന്തിനു പാഴിലായ്
പോവുന്നു നാളുകള്‍.
അസ്തമയത്തിന്റെ
ശോണിമ മാറാതെ
എന്തിനു ചേക്കേറാന്‍
ഒരുങ്ങുന്നു പറവകള്‍.
കാലത്തിന്‍ കളിചെപ്പില്‍
നീയുമീ ഞാനും
നമ്മുടെ നിറമെഴും
സ്വപ്നങ്ങളും മാത്രം.
നാളെയെ പറ്റി നാം
വിഹ്വലരാകാതെ,
ഇന്നിന്റെ മടിചെപ്പില്‍
സസുഖം വാണീടലാം
ഒഴുകട്ടെ തിരയും തീരവും
കാലങ്ങള്‍ ഇനിയും.
നമ്മുടെ നിറമെഴും
സ്വപ്നങ്ങളും മാത്രം.
Subscribe to:
Post Comments (Atom)
4 comments:
ആദ്യമായി ബ്ലോഗില്‍ ഒരു കവിത പോസ്റ്റു ചെയ്യുന്നു. ഇതിനെ കവിത എന്ന് വിളിക്കാമോ എന്നറിയില്ല. ഒരു പക്ഷെ എന്റെ ഭ്രാന്തന്‍ ചിന്തകള്‍ എന്നും പറയാം.
എല്ലാവരും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ...?
നല്ല വരികൾ.
നന്നായിട്ടുണ്ട്!
നല്ല കവിത ,,
കൊള്ളാം...നന്നായിട്ടുണ്ട്..
Post a Comment